ഇന്ന് മടങ്ങേണ്ട: മഅദ്നിക്ക് കേരളത്തില്‍ തങ്ങാനുള്ള അനുമതി വിചാരണകോടതി നീട്ടി

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് വിചാരണകോടതി നല്‍കിയ അനുമതി എട്ടുദിവസം കൂടി നീട്ടി. രോഗബാധിതയായ ഉമ്മയെ കാണാന്‍ ഒക്ടോബര്‍ 30 നാണ് മഅദ്‌നി കേരളത്തിലെത്തിയത്. ശാസ്താംകോട്ടയില്‍ ആശുപത്രിയില്‍ കഴിയുന്ന ഉമ്മയെ സന്ദര്‍ശിച്ച ശേഷം നവംബര്‍ നാലിനാണ് മഅദ്‌നിക്ക് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇനി വംബര്‍ 12 വരെ മഅദ്‌നിക്ക് കേരളത്തില്‍ തുടരാം.

ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി തരണമെന്നുമെന്നും ആവശ്യപ്പെട്ടായിരുന്നു മഅദ്‌നി ഹര്‍ജി നല്‍കിയത്. ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.

എന്‍.ഐ.എ വിചാരണ കോടതി നല്‍കിയ കര്‍ശന വ്യവസ്ഥകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയെ സമീപിക്കാന്‍ മഅദ്‌നി തീരുമാനിച്ചിരുന്നെങ്കിലും ഉമ്മയുടെ രോഗം മൂര്‍ച്ഛിച്ചതോടെ കേരളത്തിലെത്തുകയായിരുന്നു.

error: Content is protected !!