മഅദനിയുടെ മാതാവ് അന്തരിച്ചു

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ മാതാവ് കരുനാഗപ്പള്ളി മൈനാഗപ്പള്ളി വേങ്ങ തോട്ടുവാൽ മൻസിലിൽ അസ്മാബീവി (70) അന്തരിച്ചു. ദീര്‍ഘകാലമായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. മാതാവിനെ കാണാനായി കഴിഞ്ഞ ആഴ്ച മഅദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി കേരളത്തിലെത്തിയിരുന്നു. തുടര്‍ന്ന് അസ്മാബീവിക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ തങ്ങാനുള്ള അനുമതി കോടതി നീട്ടി നല്‍കിയിരുന്നു. ഭര്‍ത്താവ്: ടി.എ അബ്ദുള്‍ സമദ്.

error: Content is protected !!