ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കേരളത്തിലെത്തിച്ചു

കശ്മീരിൽ പാക് സൈന്യത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ജില്ലാ കലക്ടർ, ബന്ധുക്കൾ, മുൻ സൈനികർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരിയിലെത്തച്ചത്.

സുബേദാർ വിശ്വമോഹന്റെ നേതൃത്വത്തിലുള്ള നാല് സൈനികർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് 3 മണി വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഇരിങ്ങാലക്കുട എംപറർ ഇമ്മാനുവൽ സെമിത്തേരിയിലേയ്ക്ക് കൊണ്ടു പോകും. ആറ് മണിയോടെയാണ് സംസ്ക്കാരം.

തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് കൃഷ്ണഗാട്ടി സെക്ടറിൽ വച്ചാണ് ആന്റണിക്ക് വെടിയേറ്റത്. പൂഞ്ചിലെ സൈനികാശുപത്രിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 34 വയസ്സുകാരനായ ആന്റണി സെബാസ്റ്റ്യന്റെ ഭാര്യ അന്ന ഡയാന ജോസഫാണ്. ആന്റണിയുടെ വീരമൃത്യു പാഴാവില്ലെന്ന് മരണം സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ സൈന്യം വ്യക്തമാക്കി.

error: Content is protected !!