തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ല; കെ എം ഷാജി സുപ്രീംകോടതിയില്‍

തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത്  മുസ്ളീം ലീഗ് നേതാവ് കെ.എം.ഷാജി സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്നും ഹര്‍ജിയിൽ പറയുന്നു.

വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തി എന്ന കണ്ടെത്തലുകൾക്ക് അടിസ്ഥാനമില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസ് വിശദമായി പരിശോധിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.  എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ് കുമാറിന്‍റെ ഹര്‍ജിയിലാണ് കെഎം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്.

error: Content is protected !!