വീണ്ടും മഴ: 15നും 16നും ജാഗ്രത നിർദ്ദേശം 

മധ്യ-കിഴക്ക്, മധ്യ-പടിഞ്ഞാറ്, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലായി രൂപപ്പെട്ട ‘ഗജ’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിലും ശക്തമോ അതിശക്തമോ ആയ മഴ, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ആയതിനാൽ നവംബർ 15 മുതൽ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ 25 ശതമാനമോ അതിൽ കുറവോ സ്ഥലങ്ങളിൽ) ശക്തമോ, അതിശക്തമോ ആയ മഴക്ക് സാധ്യതയുണ്ട്. നവംബർ 15ന്  കൊല്ലം ജില്ലയിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലേർട്ടും, നവംബർ 16ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലേർട്ടും  പുറപ്പെടുവിച്ചിട്ടുണ്ട്.
error: Content is protected !!