ഒന്നാം റാങ്ക്; കാര്‍ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ സമ്മാനം ലാപ് ടോപ്പ്

സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആലപ്പുഴ സ്വദേശിനി കാര്‍ത്യായനിയമ്മയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ലാപ്‌ടോപ്പ് നല്‍കി. 96-ാം വയസ്സിലാണ് കാര്‍ത്യായനിയമ്മ ഒന്നാം റാങ്കിന് അര്‍ഹയായത്. കാര്‍ത്യായനിയമ്മയെ അനുമോദിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി ലാപ്‌ ടോപ്പ് സമ്മാനിച്ചത്.

അക്ഷരലക്ഷം പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന ചടങ്ങില്‍ കാര്‍ത്യായനിയമ്മ കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ലാപ്‌ടോപ്പ് കിട്ടിയ ഉടന്‍ തന്നെ കാര്‍ത്യായനിയമ്മ ഇംഗ്ലീഷില്‍ തന്റെ പേര് ടൈപ്പ് ചെയ്തു. അടുത്ത വര്‍ഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും അവര്‍ മന്ത്രിയോട് പങ്കുവച്ചു.

error: Content is protected !!