ശബരിമല തീർത്ഥാടകർക്ക് കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ; ഇന്ന് ഫ്ലാഗ് ഓഫ്

ശബരിമല തീർത്ഥാടകർക്കായുള്ള കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. നിലക്കല്‍-പമ്പ റൂട്ടിലാണ് 10 ബസ്സുകൾ സർവ്വീസ് നടത്തുക. ഇതോടെ വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമായി കേരളം മാറും.

എസി ലോ ഫ്ളോര്‍ ബസുകളുടെ അതേ നിരക്കാകും ഈടാക്കുക. നിലയ്ക്കലിൽ ബസുകൾ ചാർജ് ചെയ്യാൻ ചാർജിംഗ് സ്റ്റേഷനുകളും തയാറായി. ഒരേസമയം അഞ്ച് ബസുകൾ ചാർജ് ചെയ്യാം. മണ്ഡലകാലം കഴിഞ്ഞാൽ തിരുവനന്തപുരം- എറണാകുളം- കോഴിക്കോട് റൂട്ടുകളിലാകും സർവീസ്. വില കൂടുതലാണെങ്കിലും കുറഞ്ഞ ചെലവാണ് നേട്ടമാവുക.

ഡീസല്‍ എ സി ബസുകള്‍ക്ക് ഒരു കിലോമീറ്ററിന് 31 രൂപ ചെലവാകുമ്പോൾ ഇലക്ട്രിക് ബസുകള്‍ക്ക് ചെലവ് വെറും നാല് രൂപ മാത്രം. 33 സീറ്റുകളാണ് ബസിലുള്ളത്. ഒറ്റ ചാര്‍ജിങ്ങിൽ 300 കിലോമീറ്റർ ഓടും. അന്തരീക്ഷ ശബ്ദ മലിനീകരണവുമില്ല. പത്ത് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനിയിൽ നിന്നും കെഎസ്ആർടിസി ബസുകൾ സ്വന്തമാക്കിയത്.

error: Content is protected !!