ശബരിമലയില്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ ഇന്ന് അർധരാത്രി മുതൽ ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുക. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തീർത്ഥാടകർക്കും വാഹനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴുണ്ടായ പ്രതിഷേധം ഇത്തവണയും ഉണ്ടാകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
നേരത്തേ ചിത്തിര ആട്ടത്തിന് നട തുറന്നപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 4500 പൊലീസുകാരാണ് ഒരു സമയം ഡ്യൂട്ടിയിലുണ്ടാകുക.

അതേസമയം ശബരിമലയില്‍ ക്രമസമാധാന നില വഷളാക്കാന്‍ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. പ്രക്ഷോഭകാരികൾ പല ഘട്ടങ്ങളായി സന്നിധാനത്തെത്താന്‍ തയ്യാറെടുക്കുന്നു. കാനനപാതവഴി നടന്നാവും കൂടുതൽ പേർ എത്തുകയെന്നും  ഇന്‍റലിജന്‍സ് മുന്നറിയിപ്പ്.

error: Content is protected !!