‘വോട്ട് പേടിച്ച് അനാചാരങ്ങൾ അംഗീകരിക്കില്ല’; കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരാങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നുതെന്നും ഇത്തരം  പ്രവണതകളെ ചെറുക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സവർണനെന്നും അവർണനെന്നും, സ്ത്രീയെന്നും പുരുഷനെന്നും, വിശ്വാസിയെന്നും അവിശ്വാസിയെന്നും വേർതിരിവ് ഉണ്ടാക്കാൻ  ചിലര്‍ ശ്രമിക്കുന്നു. ഇത് വിജയിക്കാൻ അനുവദിച്ചാൽ ഇന്ന് കാണുന്ന കേരളം ഇനി ഉണ്ടാകില്ല. പല രൂപത്തിലും, വേഷത്തിലും ഇറങ്ങുന്ന ദുശാസനന്മാരുണ്ട്. അവർ ഇവിടെ വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പുരോഗമനപാതയില്‍ നിലനിര്‍ത്തുക എന്നതിന് മാത്രമാണ് പരിഗണനയെന്നും വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന അനാചാരങ്ങളെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കുട്ടിച്ചേര്‍ത്തു.

വിശ്വാസത്തിന്‍റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. ഏത് വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും പേരിലായാലും അത് നീചമാണ്. ശബരിമലയിലെ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സംഘപരിവാര്‍ സംഘനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

error: Content is protected !!