ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് പൊലീസ്

ശബരിമല തീർത്ഥാടന വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങൾ വഴി വിദ്വേഷപ്രചാരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി സിറ്റി പൊലീസ് കമ്മീഷണർ. കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റുകളും മെസ്സേജുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച പോസ്റ്റ്. വിദേശരാജ്യങ്ങളിലിരുന്ന കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ പാസ്പോർട്ട് റദ്ദാക്കുമെന്നും അവരെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും പൊലീസ് അറിയിക്കുന്നു.

error: Content is protected !!