അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും; കേരളതീരത്തും ശക്തമായ കാറ്റിന് സാധ്യത

തെക്കു കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളതീരത്ത് 60 കി. മീ വേഗത്തിലും ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്. ഈ മാസം 20 വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റടിക്കുവാൻ സാധ്യത ഉള്ളതിനാൽ മരങ്ങൾ, വൈദ്യുത തൂണുകൾ, ടവറുകൾ എന്നിവിടങ്ങളിൽ അധികസമയം ചിലവഴിക്കുകയോ, വാഹനങ്ങൾ നിർത്തി ഇടുകയോ ചെയ്യാൻ പാടില്ലെന്നും നിര്‍ദേശത്തില്‍ വിശദമാക്കുന്നു.

error: Content is protected !!