പരാതിയിലെ തീയതി തിരുത്താന്‍ ശിവദാസന്റെ ബന്ധുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ബി.ജെ.പി

ശിവദാസന്റെ മരണം ശബരിമലയിലെ പൊലീസ് നടപടിക്കിടെയെന്ന ആരോപണം പൊളിഞ്ഞതോടെ പുതിയ ആരോപണവുമായി ബി.ജെ.പി രംഗത്ത്. ഒക്ടോബര്‍ 17 ന് ഡേറ്റ് വെച്ച് പരാതി നല്‍കിയാല്‍ സംഘര്‍ഷങ്ങളില്‍ പ്രതി ചേര്‍ക്കുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയത് കാരണമാണ് ബന്ധുക്കള്‍ പരാതി 19 ലേക്ക് മാറ്റിയതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.

error: Content is protected !!