ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കുന്നു

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ. ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് 30 രൂപ ആക്കണമെന്നും ടാക്സി നിരക്ക് 150 നിന്ന് 200 ആക്കണമെന്നുമാണ് ശുപാർശ. മന്ത്രിസഭ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ശുപാര്‍ശ. മിനിമം കിലോമീറ്ററില്‍ മാറ്റം വരുത്തില്ല. നിലവില്‍ ഒന്നര കിലോമീറ്ററിനാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ അതിന് ശേഷം ഓരോ കിലോമീറ്ററിനും ഈടാക്കുന്നത് 10 രൂപയാണ്. അത് 12 രൂപയായി വര്‍ധിപ്പിക്കണം എന്നും ശുപാര്‍ശയിലുണ്ട്. 15 രൂപയാക്കണമെന്നായിരുന്നു മോട്ടോര്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നത്.

നിലവില്‍ 5 കിലോമീറ്റര്‍ ദൂരമാണ് ടാക്സികള്‍ 150 രൂപയ്ക്ക് ഓടുന്നത്. കിലോമിറ്റര്‍ വ്യത്യാസമില്ലാതെ മിനിമം ചാര്‍ജ് 200 രൂപയാക്കണമെന്നാണ് ശുപാര്‍ശ. അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും 15 രൂപ വീതം ഈടാക്കും. ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കണമെന്ന ആവശ്യം കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല.

2014 ഏപ്രില്‍ മാസത്തിലാണ് അവസാനമായി ഓട്ടോടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

error: Content is protected !!