കൊട്ടാരക്കര എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം

കൊട്ടാരക്കര എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. കൊട്ടാരക്കര പൊലിക്കോട് ശ്രീ മഹാദേവര്‍ വിലാസം കരയോഗത്തിന്റെ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. കരയോഗത്തിന്റെ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന കോടിമരം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് അക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള്‍ പൊലിസില്‍ പരാതി നല്‍കി. എന്നാല്‍ അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

നേരത്തെ തിരുവനന്തപുരം പാപ്പനംകോടിന് സമീപം മേലാംകോട് എന്‍.എസ്.എസ് കരയോഗം മന്ദിരത്തിന് നേരെയും കഴിഞ്ഞ ദിവസം വൈക്കം മറവന്‍തുരുത്തില്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെയും കല്ലേറ് നടന്നിരുന്നു.

അതേസമയം ശബരിമല യുവതീ പ്രവേശത്തില്‍ സുപ്രീം കോടതി കേസ് എടുക്കുന്ന 13 വരെ എന്‍.എസ്.എസ് നാമജപ യജ്ഞം നടത്തുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അധികൃതരുടെ മനസു മാറാനാണു പ്രാര്‍ഥന നടത്തുന്നത്. വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ചു ആലോചന നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

error: Content is protected !!