നോട്ട് അസാധുവാക്കലിന്‍റെ ലക്ഷ്യം നോട്ട് കണ്ടുകെട്ടലായിരുന്നില്ല: അരുണ്‍ ജെയ്റ്റ്‌ലി

നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുതിയ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നാണ് രണ്ടാം വാര്‍ഷിക ദിനത്തില്‍ ജെറ്റ്‌ലിയുടെ പ്രതികരണം. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കലായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച ആദ്യ പടിയായിരുന്നു നോട്ട് നിരോധനം. ഡിജറ്റില്‍ ഇടപാടിലേക്ക് മാറിയതോട് എല്ലാവര്‍ക്കും നികുതി അടയ്‌ക്കേണ്ടി വരുന്നു. ഇതില്‍ നിന്നും ഒഴിഞ്ഞുമാറുകയെന്ന ദുഷ്‌കരമായി മാറി.

ആളുകള്‍ നോട്ടു നിരോധനത്തെ വിമര്‍ശിച്ച് കൊണ്ട് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് പറയുന്നു. പക്ഷേ നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം നോട്ടു കണ്ടുകെട്ടല്‍ അല്ല. പകരം പുതിയ സാമ്പത്തിക വ്യവസ്ഥ രൂപീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജറ്റില്‍ ഇടപാടിലേക്ക് മാറ്റമായിരുന്നു ലക്ഷ്യമെങ്കില്‍ നോട്ട് നിരോധനത്തിന് പകരം വേറെ മാര്‍ഗം അവലംബിക്കമായിരുന്നുവെന്ന് വിമര്‍ശനവും ഇതിനകം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

error: Content is protected !!