ഹരിയാനയില്‍ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 12 പേര്‍ മരിച്ചു

ഹരിയാനയിലെ സോനിപത്ത് ഹൈവേയില്‍ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 12 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. തെറ്റായ ദിശയിലാണ് ട്രക്ക് സഞ്ചരിച്ചിരുന്നതെന്ന് ദൃക്ഷ്സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രക്ക്, കാറുമായും ഇരുചക്രവാഹനങ്ങളുമായും കൂട്ടിയിടിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.  പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

error: Content is protected !!