അനിയനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി 10 വയസുകാരന്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലാകുന്നു

അനിയനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സ്ത്രീയെ പിന്തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തി 10 വയസുകാരന്‍. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ താരമായിരിക്കുകയാണ് ഈ കുഞ്ഞു ജ്യേഷ്ഠന്‍.

മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ് സംഭവം. സഹോദരങ്ങളൊടൊപ്പം മുറ്റത്ത് കളിക്കുകയായിരുന്നു 2വയസുകാരനായ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുട്ടിയുടെ അടുത്തെത്തി സ്ത്രീ ഇളയ കുട്ടിയെ കളിപ്പിക്കുകയും പിന്നീട് കുട്ടിയെയുമെടുത്ത് നടന്നു നീങ്ങുകയുമായിരുന്നു. എന്നാല്‍ ഈ സമയം 10വയസുകാരന്‍ ഇവരുടെ പിന്തുടര്‍ന്നു.

കുട്ടിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോള്‍ മിഠായി വാങ്ങിനല്‍കാന്‍ എന്നായിരുന്നുവത്രെ മറുപടി. എന്നാല്‍ പിന്നീട് ഇവര്‍ നടത്തത്തിന്റെ വേഗം കൂട്ടിയപ്പോള്‍ കുട്ടിയും പിന്തുടര്‍ന്ന് ഇവര്‍ക്കൊപ്പം ഓടിയെത്തി. 8മിനിറ്റോളം ഇവരെ പിന്തുടര്‍ന്നതോടെ ഒടുവില്‍ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതോടെ അനിയനെ രക്ഷിച്ച 10വയസുകാരന്‍ ജ്യേഷ്ഠന്‍ താരമായിരിക്കുകയാണ്.

അനിയനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി 10 വയസുകാരന്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലാകുന്നുഅനിയനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി 10 വയസുകാരന്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലാകുന്നു
error: Content is protected !!