ഇനിയും ഹിന്ദുവായി തുടരുക അപമാനകരം; എഴുത്തുകാരന്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു

സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ ടി.എന്‍ ജോയിയുടെ മൃതദേഹം അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാതെ സംസ്‌ക്കരിച്ച നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു. ഫേസ്ബുക്കിലൂടെ ഇദ്ദേഹം തന്നെയാണ് താന്‍ ഇസ് ലാം മതം സ്വീകരിക്കുന്നതായി അറിയിച്ചത്. ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ തന്റെ പേര് കമല്‍ സി നജ്മല്‍ എന്നാക്കുകയും ചെയ്തു.

ഇന്ന് ഇന്ത്യയിൽ മുസ്ലിമാവുകയെന്നത് വിപ്ലവപ്രവർത്തനമാണ്. ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ, മാഹാത്മ്യം കണ്ടിട്ടോ അല്ല. നജ്മൽ ബാബുവിന്‍റെ അനുഭവത്തിൽ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കുന്നുവെന്നും മുസ്ലിമിന് നേരെയുള്ള ആദ്യവെട്ടിന് എന്‍റെ കഴുത്ത് തയാറാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല, മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിമാവുകയെന്നത് ഈ നിമിഷത്തിന്‍റെ ആവശ്യകതയും സമരവുമാണെന്നും കമൽ കുറിച്ചു.

ത​ർ​ക്ക​ത്തി​നും സം​ഘ​ർ​ഷ​ത്തി​നും ഒ​ടു​വി​ൽ ജോ​യിയുടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ച്ചിരുന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ശൃം​ഗ​പു​രം വെ​സ്​​റ്റി​ൽ ത​റ​വാ​ട്ട്​ വീ​ട്ടു​വ​ള​പ്പി​ൽ ക​ർ​മ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൊ​ലീ​സ്​ കാ​വ​ലി​ൽ വൈ​കീ​ട്ട്​ 5.30 ഒാ​ടെ​ വീ​ട്ടു​കാ​രു​ടെ താ​ൽ​പ​ര്യ പ്ര​കാ​ര​മാ​യി​രു​ന്നു സം​സ്​​കാ​രം.

error: Content is protected !!