വീണ്ടും മല കയറാന്‍ എത്തുമെന്ന് മഞ്ജു;വീടിന് നേരെ ആക്രമണം

പ്രതികൂല കാലാവസ്ഥയായതിനാലാണ് മല കയറാതെ  മടങ്ങുന്നതെന്നും താന്‍ ഇനിയും മല കയറാന്‍ എത്തുമെന്നും മഞ്ജു. പൊലീസ് സുരക്ഷ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു എന്നും മഞ്ജു  പറഞ്ഞു. സന്ധ്യ സമയം ആയിരുന്നു, കാലവസ്ഥയും പ്രതികൂലമായിരുന്നു. അതോടൊപ്പം മല കയറിയാല്‍ അവിടെ കുട്ടികള്‍ അടക്കമുള്ളവരുടെ പ്രതിഷേധവും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് ഇന്ന് മല കയറാതെ മടങ്ങുന്നത്. പിന്നോട്ട് പോകാനില്ല, വരും ദിവസങ്ങളില്‍ ദര്‍ശനത്തിനായി എത്തും എന്നും മഞ്ജു പറഞ്ഞു.

പൊലീസ് ഇന്ന് തന്നെ മല കയറ്റാന്‍ തയ്യാറായിരുന്നു. എന്നാല്‍ സുരക്ഷയില്‍ പാളിച്ചയുണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.  ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ മല കയറാന്‍ താല്‍പര്യമില്ലായിരുന്നതിനാലാണ് ഇന്ന് മടങ്ങുന്നത്- മഞ്ജു പറഞ്ഞു.ഇന്ന് ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ മഞ്ജുവിന് ഇന്ന് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഏറെ നേരം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കാനാകില്ല എന്ന് പൊലീസ് അറിയിച്ചത്. പ്രതികൂല കാലാവസ്ഥയാണ് പൊലീസ് കാരണമായി പറഞ്ഞത്. ശക്തമായ മഴയും വഴിയിൽ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോൾ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐജി ശ്രീജിത്ത് അറിയിക്കുകയായിരുന്നു.

എന്നാല്‍ നാളെ രാവിലെ മഞ്ജുവിന് സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് മഞ്ജുവിന് ഉറപ്പുനൽകിയിരുന്നു. അതോടൊപ്പം മഞ്ജുവിന്‍റെ പൊതുജീവിതത്തിന്‍റെ പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും ഐജി അറിയിച്ചിരുന്നു. ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്.

വലിയ നടപ്പന്തലിന് സമീപം യുവതിയെ തടയാൻ പ്രതിഷേധക്കാർ സംഘടിച്ച് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. നാല് കിലോമീറ്റർ ദൈർഘ്യമുള്ള കാനനപാത തുടങ്ങുന്ന ഭാഗത്തുതന്നെ പ്രതിഷേധക്കാർ സംഘടിച്ചിരുന്നു.

അതേസമയം, മ​ഞ്ജു വി​ന്‍റെ ചാ​ത്ത​ന്നൂ​ർ ഇ​ട​നാ​ടി​ലെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ ആ​രെ​യും  പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

നേ​ര​ത്തെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​യ ര​ഹ്‌​ന ഫാ​ത്തി​മ​യു​ടെ​യും മേ​രി​സ്വീ​റ്റി​യു​ടേ​യും വീ​ട്ടി​ലും ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു പേ​രു​ടേ​യും വീ​ട്ടി​ൽ വ​ലി​യ  അ​ക്ര​മ​മാ​ണ് ഉ​ണ്ടാ​യ​ത്. ര​ഹ്‌​ന​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ബൈ​ക്കി​ലെ​ത്തി​യ ഹെ​ൽ​മ​റ്റ് ധാ​രി​ക​ളാ​യ ര​ണ്ടം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പൂ​ട്ടി​ക്കി​ട​ന്ന വീ ​ടി​ന്‍റെ സി​റ്റൗ​ട്ടി​ലെ ജ​നാ​ല ചി​ല്ലു​ക​ൾ അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന ക​സേ​ര, വ്യാ​യാ​മ​ത്തി​നു​ള്ള സൈ​ക്കി​ൾ, പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ  എ​ന്നി​വ പു​റ​ത്തെ​ടു​ത്തി​ട്ടു.

മേ​രി​സ്വീ​റ്റി​യു​ടെ ക​ഴ​ക്കൂ​ട്ട​ത്തെ മൈ​ത്രീ ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മാ​താ​പി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക ​സേ​ര​ക​ൾ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. മു​രു​ക്കും​പു​ഴ​യി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ​യും ജ​നാ​ല​ച്ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ട​ച്ചു. ഈ ​സം​ഭ​വ​ങ്ങ​ളി​ലും ആ​രും  പി​ടി​യി​ലാ​യി​ട്ടി​ല്ല.

error: Content is protected !!