ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം; ഐ.എസ്.ആർ.ഒ ക്രയോജനിക് എൻജിൻ പരീക്ഷണം വിജയം

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യത്തിനുള്ള ക്രയോജനിക് എൻജിൻ വിജയകരമായി പരീക്ഷണം പൂർത്തീകരിച്ചു. 2019 ജനുവരി മൂന്നിനാണ് ഇന്ത്യ രണ്ടാം ചാന്ദ്ര ദൗത്യത്തിന് മുന്നിട്ടിറങ്ങുക.

രണ്ടാം ചന്ദ്ര ദൗത്യത്തിനുള്ള ജി.എസ്.എൽ.വി. എം.കെ 111ന്റെ ക്രയോജനിക് എൻജിൻ പരീക്ഷണമാണ് വിജയകരമായി പൂർത്തിയായത്. തമിഴ്നാട്ടിലെ മഹിന്ദ്ര ഗിരിയിലാണ് 25 സെക്കൻഡുകൾ നീണ്ട പരീക്ഷണ ദൗത്യം അരങ്ങേറിയത്.

പരീക്ഷണ സമയത്ത് എഞ്ചിന്റെ പ്രവർത്തനങ്ങളെല്ലാം സാധാരണ നിലയിലായിരുന്നെന്ന് പത്ര കുറിപ്പിൽ പറയുന്നു. 2008 ഒക്ടോബറിലെ ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം രണ്ടാം ചാന്ദ്ര ദൗത്യം ചെന്നൈയിൽ നിന്നും 90 കിലോ മീറ്റർ ദൂരമുള്ള ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ വെച്ചായിരിക്കും നടക്കുക.

error: Content is protected !!