17 മണിക്കൂർ കൊണ്ട് 13 മില്യൺ കാഴ്ചക്കാർ; റെക്കോർഡുകൾ തിരുത്തി കുറിച്ച് ‘സർക്കാർ’ ടീസർ

17 മണിക്കൂർ കൊണ്ട് 13 മില്യൺ കാഴ്ചക്കാരുമായി റെക്കോർഡുകൾ തിരുത്തി കുറിച്ച് വിജയ്‌യുടെ സർക്കാർ ടീസർ. ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ ടീസർ പുറത്തിറങ്ങി കുറഞ്ഞ സമയം കൊണ്ട് തന്നെ യൂട്യൂബിൽ മാത്രം 1 മില്യൺ കാഴ്ചക്കാരുണ്ടായിരുന്നു. ഏറ്റവും വേഗത്തിൽ 1 മില്യൺ കാഴ്ചക്കാർ സ്വന്തമാക്കുന്ന ആദ്യ ടീസർ എന്ന റെക്കോർഡ് സർക്കാർ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടീസർ ട്വിറ്റർ ഹാഷ്ടാഗിലും ട്രെൻഡിങ്ങാണ്. യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിൽ നിന്നുള്ള കാഴ്ചക്കാരുടെ എണ്ണമാണ് 13 മില്യൺ.

ഹോളിവുഡ് ചിത്രം അവഞ്ചേർസ് ഇൻഫിനിറ്റി വാറിന്റെ റെക്കോര്‍ഡ് തകർത്തിരിക്കുകയാണ് സർക്കാർ. ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം ലൈക്സ് നേടുന്ന ലോകത്തിലെ ആദ്യ സിനിമാ ടീസർ ആണ് സർക്കാർ. അവഞ്ചേർസ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകൾ കൊണ്ടാണ് സർക്കാർ സ്വന്തമാക്കിയത്. നിലവിൽ 1.1 മില്യൻ ലൈക്സ് ആണ് സര്‍ക്കാർ ടീസറിന് ലഭിച്ചിരിക്കുന്നത്. അവഞ്ചേർസ് ഇൻഫിനിറ്റി വാർ ട്രെയിലറിന്റെ ലൈക്സ് ഇതുവരെ 3.3 മില്യൻ ആണ്. പതിമൂന്ന് ലക്ഷം ലൈക്സുമായി മെർസൽ തന്നെയാണ് രണ്ടാമത്. 12 ലക്ഷം ലൈക്സ് നേടിയ ആമിർ ഖാന്റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ആണ് ഇതില്‍ മൂന്നാം സ്ഥാനത്ത്.

ഇളയ ദളപതി വിജയ്‍‍‍‍‍‍‍‍‍‍‍‍‍‍‍യുടെ മാസ് രംഗങ്ങൾ ഉൾപ്പെടുത്തി എ.ആർ മുരുകദോസ് ഒരുക്കിയ സർക്കാർ പൊളിറ്റിക്കൽ ആക്ഷൻ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. കോർപ്പറേറ്റ് ഭീമനായ സുന്ദർ എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും, ഡയലോഗുകളും ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് ചിത്രത്തിന്റ ടീസർ. നായികയായ കീർത്തി സുരേഷിനു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ റഹ്‍‍‍‍‍‍‍‍‍‍‍മാനും മലയാളിയായ ഗിരീഷ്ഗംഗാധരൻ ചായാഗ്രാഹരണവും നിർവഹിക്കുന്നു. അടുത്ത മാസം ആറിന് ചിത്രം റിലീസിനെത്തും.

error: Content is protected !!