ശബരിമല സമരം അക്രമാസക്തം: സമരപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

ശബരിമല സംരക്ഷണ സമരം അക്രമാസക്തമാകുന്നു. റിപ്പബ്ലിക് ചാനലിന്റെ കാര്‍ സമര പ്രവര്‍ത്തകര്‍ തകര്‍ത്തു. ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ കല്ലേറ്. അതേ സമയം സമരപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. സ്ത്രീകളുൾപ്പടെയുള്ള എല്ലാ സമരക്കാരെയുമാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. രാവിലെ മുതൽ ഇവിടേയ്ക്കെത്തിയ എല്ലാ സ്ത്രീകളെയും പ്രായപരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവർ കടത്തി വിട്ടത്. ഇത്തരത്തിൽ ശബരിമലയിലേയ്ക്ക് സ്ത്രീകളെത്തുന്നത് തടയുന്നവരെയാണ് കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.

നിലയ്ക്കലിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് എത്തുന്നത്. ഇവിടെ പ്രതിഷേധക്കാർ കാർ തല്ലിത്തകർക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് പോകാൻ പൊലീസ് തീരുമാനിച്ചത്.

പരമ്പരാഗത പാതയിലേക്ക് സ്ത്രീകളെ കടത്തിവിടുന്നത് സുഗമമാക്കാൻ തന്നെയാണ് പൊലീസ് തീരുമാനം. ഇതിനായി സ്ഥലത്തെ സമരക്കാരെ മുഴുവൻ സ്ഥലത്ത് നിന്ന് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

error: Content is protected !!