രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

അയ്യപ്പധര്‍മ സേവാ സംഘം നേതാവ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കും.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുല്‍ കൊട്ടാരക്കര സബ് ജയിലിലാണുള്ളത്. ജയിലില്‍ രാഹുല്‍ നിരാഹാരം കിടക്കുകയാണെന്ന് കുടുംബം പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിനിടെയിലെ സംഘര്‍ഷത്തിന്‍റെ പേരിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

error: Content is protected !!