കൂടുതല്‍ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നു: മീടുവില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍

തനിക്കെതിരെ ഉയര്‍ന്ന മീടു ആരോപണങ്ങളില്‍ പുതിയ വിശദീകരണവുമായി അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ പലരും പേടിക്കുമെന്നും എന്നാല്‍ താന്‍ ഭയക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ്. നവംബര്‍ 5, 15 തീയതികള്‍ക്കു മുന്‍പ് എനിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ശബരിമല ഭക്തര്‍ക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങള്‍. സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ പലരും പേടിക്കും എന്നാല്‍ ഞാന്‍ ഭയക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടു. രാഹുല്‍ ഈശ്വറിനെതിരായി ഉയര്‍ന്ന മീടു ആരോപണം തള്ളുന്നതായി ഭാര്യ ദീപ രാഹുല്‍ ഈശ്വറും പറഞ്ഞു. കള്ളപ്പരാതികള്‍ മീടുവിന്റെ വിശ്വാസം നശിപ്പിക്കും.

ഈ വ്യാജ ആരോപണങ്ങള്‍ തള്ളിക്കളയുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്കു രണ്ടു വര്‍ഷം മുന്‍പ് തന്നെ രാഹുലിനെ പരിചയമുണ്ട്. തെറ്റായ ആരോപണം ഉന്നയിച്ചു വ്യക്തിഹത്യ ചെയ്യുന്നതു ശരിയല്ലെന്നും ദീപ പ്രസ്താവനയില്‍ അറിയിച്ചു.

error: Content is protected !!