ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാനായിരുന്നു പദ്ധതി; രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി.യെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വരും ദിവസങ്ങളിലും നട തുറക്കുമ്പോള്‍ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സര്‍ക്കാരിന് മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും.

സുപ്രീംകോടതി റിവ്യൂ പരിഗണിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുന്നതു വരെ ശബരിമലയില്‍ ഭക്തരല്ലാത്തവരെ കയറ്റാന്‍ ശ്രമിക്കരുത്. അനുകൂല വിധി വന്നില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഭക്തരുടെ തീരുമാനം. യുവതീ പ്രവേശനം ഭരണഘടന അനുവദിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയും. ശബരിമലയുടെ ഉടമസ്ഥാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ അത് ദേവസ്വം ബോര്‍ഡിനോ സര്‍ക്കാറിനൊ അല്ല അയ്യപ്പനാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

error: Content is protected !!