സന്നിധാനത്ത് വീണ്ടും തീര്‍ത്ഥാടകയെ തടഞ്ഞു

ശബരമല സന്നിധാനത്ത് വീണ്ടും തീര്‍ത്ഥാടകയായ സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രായത്തില്‍ സംശയമുന്നയിച്ചാണ് തടഞ്ഞുവച്ചത്. അഞ്ചത് വയസില്‍ താഴെയാണ് പ്രായമെന്ന് തെളിയിക്കുന്ന രേഖ കാണിക്കണമെന്നാവശ്യപ്പെട്ടാണ് നടപ്പന്തലില്‍ പ്രതിഷേധമുയര്‍ന്നത്. ആന്ധ്രസ്വദേശിയായ സ്ത്രീയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. 46 വയസ്സേ ഉള്ളൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

ഇന്നലെയും ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തയെ പ്രായം സംശയിച്ച് പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു. തിരുച്ചിറപ്പള്ളി സ്വദേശിനി ലത കുമരനാണ് നടപ്പന്തലിൽ ദുരനുഭവം ഉണ്ടായത്. കൂക്കിവിളി കൈയ്യടിയുമായി നടപന്തലിൽ അഞ്ഞൂറിലേറെ പ്രതിഷേധക്കാർ സംഘടിച്ചതോടെ പൊലീസ് സുരക്ഷയിലാണ് ലത പതിനെട്ടാം പടി കയറി ദർശനം നടത്തിയത്.

ഇന്നലെ രാവിലെ പതിനൊന്നര മണിയോടെയാണ് ഭർത്താവിനും മകനുമൊപ്പം ശബരിമല ദർശനത്തിനെത്തിയ ലതയെ പ്രതിഷേധക്കാർ വളഞ്ഞുവെച്ചത്. നടപ്പന്തലിൽ എത്തിയ ലതയുടെ പ്രായത്തിൽ സംശയം തോന്നിയ ആരോ ഒരാൾ കൂവിവിളിച്ച് ആളുകളെ കൂട്ടുകയായിരുന്നു. ഇതോടെ സന്നിധാനത്ത് നിന്നും പരിസരത്തുനിന്നും ആളുകൾ ഓടികൂടുകയായിരുന്നു. കാര്യമറിയാതെയെത്തിയ എല്ലാവരും പിന്നീട് പ്രതിഷേധത്തിൽ പങ്ക് കൂടുകയായിരുന്നു.

error: Content is protected !!