പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ ശബരിമല കർമ്മസമിതിയുടെ നാമജപപ്രതിഷേധം

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെ മുൻപിലും ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നാമജപ പ്രതിഷേധം. ശബരിമലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ചാണ് നാമം ജപിച്ച് പ്രതിഷേധിക്കുന്നതെന്ന് ശബരിമല കർമ്മസമിതി അറിയിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെ മുന്നിലും നാമജപ പ്രതിഷേധം നടക്കുക. നേരത്തെ ശബരിമലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് ഐജി മനോജ് എബ്രഹാമിന്റെ വീട്ടിലേക്കും മാർച്ച് നടത്തിയിരുന്നു.

അതേസമയം, ശബരിമല നട നാളെ അടയ്ക്കാനിരിക്കെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്തും പമ്പയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലയ്ക്കലിൽ കഴിഞ്ഞദിവസവും നിരോധനാജ്ഞ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ പൊലീസ് സുരക്ഷ കർശനമാക്കി. ഇലവുങ്കലിലെ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

error: Content is protected !!