ശബരിമലയില്‍ പൊലീസ് മര്‍ദ്ദിച്ചു; രണ്ട് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭക്തയുടെ ഹര്‍ജി

ശബരിമലയിൽ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയില്‍ പരിക്കേറ്റ സരോജ സുരേന്ദ്രൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപത്ത് നാമം ജപിക്കുമ്പോള്‍ അകാരണമായി പോലീസ്  മർദ്ദിച്ചു എന്നാണ് പരാതി. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് ആവശ്യം. ഹർജി ഇന്ന് പരിഗണിക്കും.

നേരത്തെ ശബരിമലയില‍േക്ക് പോകാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സരോജ കക്ഷിചേര്‍ന്നിരുന്നു. യുവതികളുടെ ഹര്‍ജി സദുദ്ദേശ്യത്തോടെയല്ലെന്നും പബ്ലിസിറ്റിയാണ് അവരുടെ ലക്ഷ്യമെന്നുമാണ് സരോജയുടെ വാദം.

error: Content is protected !!