പ്രതിഷേധം ശക്തം; മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും

നടൻ മുകേഷിനെതിരെ വന്ന മി ടൂ വെളിപ്പെടുത്തലിനെ തുടർന്നുള്ള പ്രതിഷേധം ശക്തമാകുന്നു. കൊല്ലത്ത് മുകേഷ് എംഎൽഎയുടെ ഓഫീസിലേയ്ക്ക് ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. ഇന്നലെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. അതേ സമയം വെളിപ്പെടുത്തലിനെ കുറിച്ച് നിയമപരമായ പരിശോധന വേണമെന്നാണ് സിപിഎം നിലപാട്. നടൻ മുകേഷ് ഒരു ടെലിവിഷൻ പരിപാടിക്കിടെ ശല്ല്യപ്പെടുത്തിയെന്ന് സാങ്കേതിക പ്രവർത്തക ടെസ് ജോസഫാണ് ഇന്നലെ വെളിപ്പെടുത്തിയത് . ദുരനുഭവത്തെ തുടര്‍ന്ന് പരിപാടിയിൽ നിന്ന് പിൻമാറേണ്ടിവന്നെന്നും ടെസ് പറഞ്ഞു. എന്നാല്‍ മുകേഷ് ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്.