എം ജെ അക്ബര്‍ തിരിച്ചെത്തി: രാജിക്ക് കളം ഒരുങ്ങുന്നു

ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. പീഡനാരോപണ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം പിന്നീട് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി തിരികെയെത്താന്‍ അക്ബറിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയോട് വിശദീകരം തേടിയ ശേഷം വ്യക്തിപരമായ കാര്യങ്ങള്‍ കാണിച്ച് രാജിവെക്കണം എന്നാകും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുക എന്നാണ് സൂചന.

ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇപ്പോള്‍ തിരികെ എത്തിയിരിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് മന്ത്രി നേരിടുന്നത്. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളാണ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതില്‍ ഭൂരിഭാഗവും. കേന്ദ്രമന്ത്രി പദമൊഴിയുന്നതിന് എം ജെ അക്ബര്‍ നിര്‍ബന്ധിതനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന്റെ അടിസ്ഥാനയിലായിരിക്കും രാജി വേണമോയെന്ന കാര്യം തീരുമാനിക്കുക. ഈ മാസം ഒക്ടോബര്‍ എട്ടിന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയാണ് അക്ബറിനെതിരായി മീ ടൂ ക്യാമ്പയിന്‍ തുടങ്ങിയത്.

error: Content is protected !!