അലന്‍സിയറിനെതിരായ ആരോപണം തന്‍റേതെന്ന് നടി ദിവ്യ ഗോപിനാഥ്

അലന്‍സിയറിനെതിരെയുണ്ടായ മീടു ആരോപണം തന്റേതെന്ന് യുവനടി ദിവ്യ ഗോപിനാഥ്. പേര് വെളിപ്പെടുത്താത്തതിന് കുറ്റപ്പെടുത്തുന്നവരോട് എന്റെ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നെങ്കില്‍ നിങ്ങള്‍ നെിക്ക് വേണ്ടി എന്ത് ചെയ്യുമായിരുന്നു എന്ന് ദിവ്യ ചോദിച്ചു. ഒരു സിനിമയുടെ സെറ്റില്‍ വെച്ച് അലയന്‍സിയര്‍ തുടര്‍ച്ചയായി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് പേര് വ്യക്തമാക്കാതെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താമസിച്ചിരുന്ന ഹോട്ടലിന്റെ മുറിയില്‍ മദ്യപിച്ച് പല പ്രാവശ്യം വരികയും ശല്യപ്പെടുത്തുകയും ചെയ്തെന്നും ദിവ്യ വ്യക്തിമാക്കിയിരുന്നു.
സിനിമ മേഖലയില്‍ നിന്ന് ലഭിച്ച തിക്തമായ അനുഭവങ്ങളെക്കുറിച്ച് സ്വത്വം വെളിപ്പെടുത്താതെ തുറന്നു പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയ ആളുകളോടാണ് എനിക്ക് പറയാനുള്ളത്. അവള്‍ കടന്നുപോയ ഭീകരമായ വിഷമത്തിനിടയില്‍ നിന്നും തുറന്നു പറയുമ്പോള്‍ നിങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുമോ. ആ പ്രതിസന്ധി അതിജീവിക്കാന്‍ ഏറെ കഷ്ടപ്പാടുകള്‍ അവള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടുകാരുടേയും സഹോദരങ്ങളുടേയും അടുത്ത സുഹൃത്തുക്കളോട് പോലും തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യം അവള്‍ നേരിട്ടിട്ടുണ്ട്.
അവള്‍ സുഖിച്ചിട്ട് ഇപ്പോള്‍ വെളിപ്പെടുത്തുകയല്ലേ എന്ന് ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഒരു തരത്തിലും വഴങ്ങി നിന്നിട്ടില്ലെന്ന് ദിവ്യ പറയുന്നു. നിന്നു കൊടുത്തിട്ടില്ല എന്ന ധൈര്യത്തില്‍ തന്നെയാണ് എഴുതിയത്. പിന്നെ എന്തുകൊണ്ട് ഇത്ര കഷ്ടപ്പെട്ട് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് ചോദിക്കുന്നത്. പിജി പഠനം പൂര്‍ത്തിയാക്കിയ ആളാണ് ഞാന്‍. എനിക്ക് ഏറ്റവും അധികം സന്തോഷം നല്‍കുന്ന തൊഴിലാണ് അഭിനയം. അതുകൊണ്ടാണ് അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നത്.