ശബരിമലയില്‍ അവകാശങ്ങൾ ആവശ്യപ്പെട്ട് മല അരയസഭ പ്രക്ഷോഭത്തിലേക്ക്

ശബരിമലയിൽ അവകാശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ മല അരയസഭ പ്രക്ഷോഭത്തിലേക്ക്. അടുത്ത 17 ന് ശബരിമലയിലേക്ക് അവകാശ സംരക്ഷയാത്ര നടത്താണ് സംഘടനയുടെ തീരുമാനം.

ശബരിമലയിൽ ഗോത്രവിഭാഗത്തിൽപ്പെട്ട മലയരൻമാർക്കുണ്ടായിരുന്ന അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നാണ് തിരുവിതാംകൂർ മല അരയസഭയുടെ ആവശ്യം. പതിനെട്ട് മലയുടേയും അവകാശികൾ മലയാരൻമാരാണ് എന്നാൽ ഈ മലകളിൽ നിന്ന് മലയരൻമാരെ മാറ്റി. പൊന്നമ്പലമേട്ടിൽ ദീപം തെളിയിക്കാനുള്ള അവകാശം വേണമെന്ന ആവശ്യം പോലും അംഗീകരിച്ചിട്ടില്ല.

ദേവസ്വം ബോർഡിൽ മല അരയസമുദയത്തിന് പ്രതിനിധ്യം നൽകാമെന്ന് സർക്കാർ വാഗ്ദാനം നടപ്പായില്ല. എരുമേലി ഉൾപ്പടെ തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ ചെയ്യാനുള്ള അവകാശം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.

error: Content is protected !!