ശബരിമല വിഷയത്തില്‍ പ്രതിരോധം ശക്തമാക്കി ഇടതുമുന്നണി

ശബരിമല വിഷയത്തില്‍ പ്രതിരോധം ശക്തമാക്കി ഇടതുമുന്നണി. ഇന്നു ചേരുന്ന സംസ്ഥാന നേതൃയോഗം പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കും. രാവിലെ പതിനൊന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം. പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് ജില്ലകളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്യും. വനിതാ, യുവജന, വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രത്യേക യോഗങ്ങള്‍ ചേരുന്നതും ചർച്ചയാകും.

അതേസമയം ശബരിമല പ്രക്ഷോഭത്തിന് തുടർ സമര രീതികൾ തീരുമാനിക്കാൻ ഹിന്ദു നേതൃസമ്മേളനം ഇന്ന് കോട്ടയത്ത് ചേരും. കോട്ടയം തിരുനക്കര സ്വാമിയാർ മഠം ഹാളിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് യോഗം. നേതൃസമ്മേളനത്തിൽ താന്ത്രിക ആചാര്യന്മാർ സന്യാസിമാർ, അയ്യപ്പഭക്തസംഘടനാ നേതാക്കൾ, ഹിന്ദു സമുദായ സംഘടനാ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കാൻ സർക്കാരും ദേവസ്വം ബോർഡും, റിവ്യൂ ഹർജി നൽകുക, വിധി അസ്ഥിരപ്പെടുത്താൻ നിയമനിർമ്മാണം നടത്തുക. എന്നീ പ്രധാന ആവശ്യങ്ങളാണ് നേതൃസമ്മേളനം ഉന്നയിക്കുന്നത്.

error: Content is protected !!