മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രന്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ കെ സുരേന്ദ്രന്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖ് മരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് കെ. സുരേന്ദ്രനോട് കോടതി ആരാഞ്ഞിരുന്നു.

രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്. കേസില് നിന്നും പിന്മാറില്ലെന്ന് സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാവും കോടതിയിലും ആവര്‍ത്തിക്കുക.

മുസ്ലീം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍റെ ഹര്‍ജി. എണ്‍പത്തിയൊമ്പത് വോട്ടിനാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്.

error: Content is protected !!