കോടതിയലക്ഷ്യക്കേസ്: ജേക്കബ് തോമസ് സുപ്രീംകോടതിയിൽ മാപ്പുപറഞ്ഞു

കോടതിയലക്ഷ്യക്കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സുപ്രീംകോടതിയിൽ മാപ്പുപറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്ന് ജേക്കബ് തോമസ് കോടതിയില്‍ വ്യക്തമാക്കി. മാപ്പ് പറഞ്ഞതിനു പിന്നാലെ ജേക്കബ് തോമസിനെതിരായ കോടതി അലക്ഷ്യ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു.

ഹൈക്കോടതി ജഡ്ജിമാരായ കെ.ഉബൈദ്, എബ്രഹാം മാത്യു എന്നിവർക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി അയച്ചതിനെതിരെയായിരുന്നു ജേക്കബ് തോമസിനെതിരെയുള്ള കോടതി അലക്ഷ്യ നടപടി. ഇതിനെതിരെ ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

error: Content is protected !!