മലപ്പുറത്ത് ഉരുള്‍ പൊട്ടല്‍

ഊര്‍ങ്ങാട്ടീരി ഓടക്കയം വീട്ടിക്കുണ്ട് മലയില്‍ ഉരുള്‍പൊട്ടല്‍. ആളുകളെ നേരത്തേ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മലവെള്ളപ്പാച്ചിലില്‍ ഈന്തുംപാലി കോളനിയിലേക്കുള്ള റോഡും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലില്‍ ഈന്തുംപാലി കോളനിയിലേക്കുള്ള റോഡും തകര്‍ന്നിട്ടുണ്ട്.

അറബിക്കടലിന് തെക്ക് കിഴക്കായി ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദം, ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളം ജാഗ്രതയിലാണ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മലപ്പുറത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളോട് സുരക്ഷിത തീരത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം

അതേസമയം, കേരളത്തിന്റെ അതിര്‍ത്തി പ്രദേശത്തുള്ള തമിഴ്‌നാടിന്റെ നിയന്ത്രണത്തില്‍ ഉള്ള ഡാമുകളും പരമാവധി സംഭരണശേഷിക്കടുത്തെത്തിയെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി. കനത്തമഴ വരുമെന്ന് മുന്നറിയപ്പ് നല്‍കിയതിനാല്‍ ഇവ മുന്‍കൂട്ടി തുറന്നു വിടാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നു കേന്ദ്ര ജലകമ്മിഷനോട് ആവശ്യപ്പെടാന സംസ്ഥാനം തീരുമാനിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

error: Content is protected !!