ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ അറസ്റ്റിലായി തടവിലായിരുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി. ഫ്രാങ്കോയ്ക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആണ് അദ്ദേഹം പാലാ സബ് ജയിലില്‍ നിന്നും മോചിതനായത്.

വൈകീട്ട് ഏഴിനുശേഷം വിടുതല്‍ ഉത്തരവ് പരിഗണിക്കരുതെന്ന ചട്ടമുള്ളതിനാല്‍ കോടതി നടപടിക്രമം പൂര്‍ത്തിയാക്കി ഇന്നു ഉച്ചയ്ക്ക് ബിഷപ് പുറത്തിറങ്ങിയത്. പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജും വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും ഫ്രാങ്കോയെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് എത്തിയിരുന്നു.

ഹൈകോടതി ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ പ്രവൃത്തി സമയത്ത് കിട്ടിയിരുന്നില്ല. കോടതിയില്‍നിന്ന് വിടുതല്‍ ഉത്തരവ് വൈകീട്ട് ഏഴിന് മുമ്പ് എത്തുമെന്ന പ്രതീക്ഷയില്‍ വൈകീട്ടുവരെ മാധ്യമപ്രവര്‍ത്തകരും ബിഷപ്പിന്റെ അനുയായികളും ഇന്നലെ ജയിലിന് മുന്നില്‍ കാത്തുനിന്നിരുന്നു. തുടര്‍ച്ചയായ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനൊടുവില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്.

error: Content is protected !!