വിശ്വാസികളെ തടഞ്ഞാല്‍ അയ്യപ്പ കോപമുണ്ടാകും; പ്രതിഷേധക്കാര്‍ പിന്‍മാറണമെന്ന് ഇപി. ജയരാജന്‍

ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളെ തടയുന്നത് ഹീനകൃത്യമാണെന്നും വിശ്വാസികളെ തടയുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്നും മന്ത്രി ഇ.പി ജയരാജന്‍. അവര്‍ ചെയ്യുന്നത് അയ്യപ്പ കോപമാണ്. വിശ്വാസികളെ തടയുന്ന പ്രതിഷേധക്കാര്‍ക്ക് അയ്യപ്പകോപം ഉണ്ടാകും. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല. അവര്‍ക്ക് നാശമുണ്ടാകും. ചെയ്യുന്നത് മഹാപാപമാണ്.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വിശ്വാസികളെയും ക്ഷേത്രത്തെയും സംരക്ഷിക്കുക എന്ന നിലപാടാണ് ഉള്ളത്. ഗവണ്‍മെന്റ് എല്ലാക്ഷേത്രങ്ങളെയും സംരക്ഷിക്കും വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ തടയില്ല. വിശ്വാസികളെ തടയുന്ന ഹീനകൃത്യത്തില്‍ നിന്ന് പിന്‍മാറണം. എന്നും ഇ.പി ജയരാജന്‍ പറഞ്ഞു. അതേസമയം ശബരിമലയിലേക്ക് പോകണമെന്ന് പറയുന്ന സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിഞ്ഞാട്ടക്കാരികളായവരെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!