സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇന്ന് രാത്രി 20 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത. ഒറീസാ, ആന്ധ്രാ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച തിത്‍ലി ചുഴലിക്കാറ്റിൽ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തർ സംസ്ഥാന ലൈനുകൾ തകരാറിലായ സാഹചര്യത്തിലാണ് നിയന്ത്രണം.

തകരാറിനെ തുടര്‍ന്ന് വിവിധ നിലയങ്ങളിൽനിന്നു കേരളത്തിനു ലഭ്യമാക്കേണ്ട വൈദ്യുതിയിൽ 500 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണി മുതൽ 10 മണി വരെയുള്ള സമയങ്ങളിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സംസ്ഥാനത്തെ ചിലയിടങ്ങളിൽ 20 മിനിറ്റിന്റെ വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്.

error: Content is protected !!