പീഡനശ്രമം എതിര്‍ത്തു: 13 കാരന്‍റെ ജനനേന്ദ്രിയം യുവതി പൊള്ളിച്ചു

പീഡനശ്രമം എതിര്‍ത്ത പതിമൂന്നുകാരന്റെ ലൈംഗികാവയവത്തില്‍ യുവതി മുറിവേല്‍പ്പിച്ചതായി പരാതി. ദല്‍ഹിക്കടുത്തുള്ള ചപ്രൗല ഗ്രാമത്തിലാണ് സംഭവം. അയല്‍വാസിയായ മുപ്പതുകാരിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹിതയായ അയല്‍ക്കാരി തുടര്‍ച്ചയായി ലൈംഗികചുവയോടെ കുട്ടിയോട് സംസാരിക്കുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അയല്‍ വാസിയും വിവാഹിതയുമായ യുവതി കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവദിവസം കുട്ടിയെ യുവതി തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും താനുമായി ലൈംഗികമായി ബന്ധപ്പെടാന്‍ കുട്ടിയോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ കുട്ടി ആവശ്യം നിരസിച്ചതിനെ തുടർന്ന് യുവതി കുട്ടിയുടെ ജനനേന്ദ്രീയം ചൂടായ ഇരുമ്പ് ചവണ കൊണ്ട് ക്രൂരമായി പൊള്ളിക്കുകയുമായിരുന്നു.

ശേഷം വീട്ടിലെത്തിയ കുട്ടിയില്‍ ആസ്വസ്ഥകൾ കണ്ടതിനെ തുടര്‍ന്ന് അമ്മ ദേഹപരിശേധന നടത്തിയപ്പോഴാണ് ജനനേന്ദ്രീയത്തിൽ പെള്ളലേറ്റത് കാണ്ടത്. തുടർന്ന് നടന്ന കാര്യങ്ങൾ  കുട്ടി അമ്മയോട് പറയുകയും ചെയ്തു. ഉടന്‍ തന്നെ യുവതിക്കെതിരെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരന്തരം യുവതി മകനെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. വിഷയം പൊലീസിൽ എത്തിയതോടെ സംഗതി വഷളായെന്ന് മനസിലാക്കിയ യുവതി ഒളിവില്‍ പോകുകയായിരുന്നു.

യുവതിക്കെതിരെ പോക്‌സോ ആക്റ്റിന് പുറമേ ആയുധമുപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, തടവിലാക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളും പോലീസ് ചുമത്തിയിട്ടുണ്ട്.

error: Content is protected !!