രഹ്‍ന ഫാത്തിമയുടെ കാര്യത്തില്‍ വിശദീകരണവുമായി ബിഎസ്എന്‍എല്‍

ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റ് രഹ്‍ന ഫാത്തിമയുടെ കാര്യത്തില്‍ വിശദീകരണവുമായി ഇവര്‍ ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫീസ്. രഹ്‍ന ശബരിമലയില്‍ എത്തിയത് ഡ്യൂട്ടിയുടെ ഭാഗമായല്ലെന്നാണ് ബിഎസ്എന്‍എല്‍ അധികൃതരുടെ വിശദീകരണം.

രഹ്‍നയെ ഡ്യൂട്ടിയുടെ ഭാഗമായി ശബരിമലയില്‍ നിയോഗിച്ചിട്ടില്ലെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി. എറണാകുളത്തെ ഓഫീസാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി വാര്‍ത്താകുറിപ്പ് ഇറക്കിയത്. എന്നാല്‍ ശബരിമല വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ രഹ്‍നയുടെ ജോലിയുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും ഇവര്‍ അറിയിച്ചിട്ടില്ല.

error: Content is protected !!