ബ്രൂവറി : ഹരജി ഇന്ന് ഹൈക്കോടതിയിൽ

വിവാദമായ ബ്രൂവറി – ഡിസ്റ്റിലറി ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളമാണ് ഹരജി നൽകിയത്.

ചട്ടങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ ഡിസ്റ്റിലറിക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വ്യക്തതയില്ലന്നും ജലലഭ്യത സംബന്ധിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അബ്കാരി നയത്തിനു വിരുദ്ധമായി ചട്ടങ്ങള്‍ ലംഘിച്ചാണ് അനുമതി നല്‍കിയതെന്നും ബ്രൂവറികള്‍ എവിടെയൊക്കെയാണ് തുടങ്ങുന്നതെന്ന് വ്യക്തമല്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

error: Content is protected !!