പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിലാണ് പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റത്. പൊലീസ് ബാരിക്കേഡ് ഭേദിച്ച് പ്രവർത്തകർ വീട്ടിലേക്ക് തള്ളി കയറാൻ ശ്രമിച്ചു. വിധിയിൽ പുനപരിശോധന ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തും.

error: Content is protected !!