അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി കാണിച്ച മാജിക്കായിരുന്നു അങ്കമാലി ഡയറീസ്. പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഇപ്പോഴിതാ അങ്കമാലി ഡയറീസിന്റെ ബോളിവുഡ് റീമേക്കിന് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. എയര്‍ ലിഫ്റ്റ് , ടോയ്‌ലെറ്റ് ; ഏക് പ്രേം കഥ എന്നീ സിനിമകളുടെ നിര്‍മ്മാതാവായ വിക്രം മല്‍ഹോത്രയാണ് അങ്കമാലിയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രം ബോളിവുഡിലെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ് ആയിരിക്കും.

സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ എടുക്കാറുള്ള വിക്രം മല്‍ഹോത്രയാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചു. ആ കഥ കൂടുതല്‍ ആസ്വാദകരിലേക്ക് എത്താനുള്ള അവസരമാണ് ഇതെന്നും. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം.

ചിത്രം മലയാളത്തില്‍ വമ്പന്‍ വിജയം നേടിയതിന് പിന്നാലെ മറ്റ് ഭാഷകളിലേക്കുള്ള അവകാശം വിറ്റ് പോയിരുന്നു. തെലുങ്കില്‍ വിശ്വക് സെന്‍ ആണ് പെപ്പെയായെത്തുന്നത്. മറാത്തിയില്‍ ചിത്രം കോലാപ്പൂര്‍ ഡയറീസ് എന്ന പേരിലെത്തും. ഗിരീഷ് ഗംഗാധരനായിരുന്നു ചിത്രത്തിന്റെ ക്യാമറമാന്‍.

error: Content is protected !!