പീഡന ശ്രമം: വെളിപ്പെടുത്തലുമായി രേവതി

സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് 17 വയസുള്ള പെണ്‍കുട്ടിയെ ഭയചകിതയാക്കിയ സംഭവം താന്‍ വിവരിച്ചതെന്ന് രേവതി പറഞ്ഞു. അതേസമയം പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്. ഇത് കേട്ട് ഭയന്നാണ് അവള്‍ തന്റെ അരികിലെത്തിയതെന്നും രേവതി വ്യക്തമാക്കി.

ഡബ്ല്യൂസിസി അംഗങ്ങള്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ പതിനേഴുകാരിയുടെ അനുഭവംരേവതി വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അഭിഭാഷകനായ ജിയാസ് ജമാലാണ്  എറണാകുളം സെന്‍ട്രല്‍ പൊലീസിന് മുമ്പാകെ പരാതി നല്‍കിയത്.  വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതി.

error: Content is protected !!