ലോ​ക​ബാ​ങ്ക് സം​ഘം അ​ടു​ത്ത​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താന്‍ ലോ​ക​ബാ​ങ്ക് സം​ഘം അടുത്ത ആഴ്ച എത്തും . സംസ്ഥാനത്ത് എത്തുന്ന ഇരുപതംഗ സംഘം വിശദമായ വിലയിരുത്തല്‍ നടത്തും. പ്രളയത്തില്‍ തകര്‍ന്ന കെ എസ് ടി പി റോഡുകള്‍ പരിശോധിക്കും.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ലോക ബാങ്ക് നിബന്ധനകളില്‍ അയവുണ്ടാകുമെന്നാണ് സൂചന. ഉദാരമായ വ്യവസ്ഥകളോട് കൂടിയ ദീര്‍ഘകാല വയ്പ്പയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേരളത്തിന്‌ വായ്പ്പ നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു.

error: Content is protected !!