ഹര്‍ത്താലുമായി സഹകരിക്കില്ല : വി ഡി സതീശന്‍

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെ പി സി സി വൈസ് പ്രസിഡണ്ട്‌ വി ഡി സതീശന്‍ എം എല്‍ എ . ഇതിന്‍റെ പേരില്‍ സംഘടനാ നടപടി ഉണ്ടായാല്‍ നേരിടാന്‍ തയ്യാറാണ്. ഹര്‍ത്താലില്‍ നിന്ന് പ്രളയ ബാധിത പ്രദേശങ്ങളെ ഒഴിവാക്കാമായിരുന്നു എന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കാമായിരുന്നു എന്ന് പ്രതിപഷ ഉപനേതാവ് എം കെ മുനീറും അഭിപ്രായപ്പെട്ടു.

error: Content is protected !!