ശബരിമല: ദൈവം തന്ന വിധിയെന്ന് ജയമാല

ശബരിമലയില്‍ ഏതുപ്രായത്തില്‍ ഉള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധിയില്‍ സന്തോഷമെന്ന് കർണാടകമന്ത്രി ജയമാല. ദൈവം തന്ന വിധിയാണ് ഇതെന്നും ജയമാല കൂട്ടിച്ചേര്‍ത്തു. വിധി പൂർവികരുടെ പുണ്യമെന്നും ജയമാല പറഞ്ഞു.1986ല്‍ ഏപ്രില്‍ മാസത്തില്‍ ജയമാല ശബരിമലയില്‍ പ്രവേശനം നടത്തിയെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുമെന്നുള്ള വെളിപ്പെടുത്തല്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. 27 വയസിലായിരുന്നു ജയമാലയുടെ ശബരിമല സന്ദര്‍ശനം. ജയമാലയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരത്തിനെതിരെ മതവികാരം വൃണപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു.

error: Content is protected !!