ദുരിതാശ്വാസ ക്യാമ്പില്‍ പീഡനം : മധ്യവയസ്ക്കന്‍ അറസ്റ്റില്‍

ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച് പതിനൊന്ന്കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നെയാണ് അന്തിക്കാട് എസ്.ഐ. എസ്.ആര്‍.സനീഷ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലെ ക്യാമ്പിനോട്‌ ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി. സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അന്തിക്കാട് പോലീസില്‍ പരാതി നല്‍കി. അറസ്റ്റിലായ രാധാകൃഷ്ണനെ പോക്‌സോ കോടതി റിമാന്റ് ചെയ്തു.

error: Content is protected !!