പ്രളയത്തില്‍ നിന്നും ഒന്നും പഠിച്ചില്ല : പശ്ചിമഘട്ടത്തില്‍ കൂടുതൽ ക്വാറികൾ തുറക്കാന്‍ ശ്രമം

കേരളത്തെ നടുക്കിയ മഹാപ്രളയത്തില്‍ നിന്ന് നാം എന്ത് പഠിച്ചു? ഒന്നും പഠിച്ചില്ല എന്ന് തന്നെയാണ് ഉത്തരം.

പശ്ചിമഘട്ടത്തെ നശിപ്പിച്ച് കൂടുതൽ കരിങ്കൽ ക്വാറികൾ തുറക്കാന്‍ നീക്കം നടക്കുന്നതും അതു കൊണ്ട് തന്നെയാണ്.വികസന പദ്ധതികളെ ബാധിക്കുന്നു എന്ന പേരുപറഞ്ഞാണ് ഇത്തരത്തില്‍ ക്വാറികൾ തുറക്കാന്‍ തിടുക്കം കൂട്ടുന്നത്‌. ഇതിനെതിരെ വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ന്നു വരുന്നത്.

പശ്ചിമഘട്ടമലനിരകളുടെ താഴ്വാരതതില്‍ നിരവധി ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത് . പത്തനംതിട്ടയിലെ കോന്നിയാണ് ഏറ്റവും കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലൊന്ന്. വനങ്ങൾ അതിരിടുന്ന ഇവിടങ്ങളിലെല്ലാം എണ്ണിയാലൊടുങ്ങാത്ത പാറമടകൾ പ്രവര്‍ത്തിക്കുന്നുണ്ട്. പാറമടകൾ കൊണ്ട് പൊറുതിമുട്ടിയ നിരവധി ഗ്രാമങ്ങളുണ്ട് പശ്ചിമഘട്ടത്തിൽ. പലയിടത്തും പ്രതിഷേധങ്ങള്‍ നടന്നിട്ടുമുണ്ട്‌. എന്നാല്‍  രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇടപെട്ട് പലയിടത്തും പ്രതിഷേധക്കാരെ ഒതുക്കി തീര്‍ത്തു .

പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ലോല മേഖലകളിൽ ഖനനം പാടില്ലെന്നായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ. ഭൂമി കുലുക്കവും, മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടാകുമെന്നും വനങ്ങൾ വരണ്ട്, ഉറവ വറ്റിപ്പോകുമെന്നും ശുപാര്‍ശയില്‍ വിശദമാക്കിയിരുന്നു. പ്രളയത്തിനുശേഷം നവകേരള നിർമിതിക്കൊരുങ്ങുന്ന സർക്കാര്‍ പാരിസ്ഥിതിക കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരിക്കും പുതുകേരള നിര്‍മ്മിതിക്കുള്ള പദ്ധതികള്‍ തയ്യാറാക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ പാറമടകളെല്ലാം തന്നെ വീണ്ടും തുറക്കാന്‍ ആരംഭിച്ചത് ഏറെ ആശങ്കയാണ് ഉയര്‍‌ത്തുന്നത്.

error: Content is protected !!